യുവനടൻ വിജിലേഷ് വിവാഹിതനാകുന്നു; താരം തന്നെ സോഷ്യൽ മീഡിയയിൽ കൂടിയാണ് വാർത്ത പുറത്ത് വിട്ടത്. ‘കല്ല്യാണം സെറ്റായിട്ടുണ്ടേ… ഡേറ്റ് പിന്നീട് അറിയിക്കാട്ടോ…. കൂടെ ഉണ്ടാവണം’. – താരം കുറിച്ചു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ വിജിലേഷ് ശ്രദ്ധേയ കഥാപാത്രങ്ങളെ വിജിലേഷ്
അവതരിപ്പിക്കുകയുണ്ടായി. വധുവിന്റെ ചിത്രവും വിജിലേഷ് കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുറച്ച് നാൾ മുൻപ് താൻ വധുവിനെ തേടുന്നു എന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.
വിജിലേഷിന്റെ പോസ്റ്റ് :
‘ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ.’