Tuesday, September 11

നന്മ നിറഞ്ഞവൻ ബിനു വക്കീൽ | വികടകുമാരൻ റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +

കൗശലവും സാമർഥ്യവും കുരുട്ടുബുദ്ധിയും കൂട്ടിച്ചേർത്ത് തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുന്ന ആളുകളെ വിശേഷിപ്പിക്കുന്ന പേരാണ് വികടകുമാരൻ. ബുദ്ധികൂർമത കൊണ്ട് സുപ്രീം കോടതിയിൽ വാദിക്കണം എന്ന തന്റെ ലക്ഷ്യം മുൻനിർത്തി ഏറെ കുറുക്കുവഴികൾ തേടുന്നതിനോടൊപ്പം തന്റെ കേസിലുള്ള വാദങ്ങളിലൂടെ നാവിലെ വികടസരസ്വതി വിളയാടുമ്പോൾ അത് ചിലപ്പോഴൊക്കെ തനിക്കുതന്നെ പാരയാകുന്ന ഒരു സാധാരണക്കാരനായ വക്കീലിന്റെ കഥയാണ് വികടകുമാരൻ എന്ന സിനിമ. ഒരു മജിസ്‌ട്രേറ്റ് കോടതി പരിസരത്തിൽ ഒതുങ്ങിക്കൂടാതെ ഉയരങ്ങൾ സ്വപ്നം കാണുന്ന നായകന്റെ പരിശ്രമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കൗശലവും സാമർഥ്യവും ഒട്ടും കുറയാതെ കാണിച്ചിരിക്കുന്ന സിനിമക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെയാണ് വികടകുമാരൻ. കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സംവിധായകൻ ബോബൻ സാമുവേൽ ഒരുക്കുന്ന ചിത്രമാണ് വികടകുമാരൻ. വി​ഷ്ണു ഉണ്ണികൃഷ്ണൻ ആ​ദ്യ​മാ​യി വ​ക്കീ​ൽ​ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ കാറ്റ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ മാ​ന​സ രാ​ധാ​കൃ​ഷ്ണ​നാ​ണു നാ​യി​ക. വി​ഷ്ണു ഉണ്ണികൃഷ്ണൻ – ധ​ർ​മ​ജ​ൻ കോം​ബി​നേ​ഷ​നാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഹൈ​ലൈ​റ്റ്. നാല് വർഷം മുന്‍പ് റിലീസ് ചെയ്ത് ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ കുഞ്ചാക്കോ ബോബൻ – ബിജു മേനോൻ ചിത്രമായ റോമൻസിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയില്‍ ആ അണിയറയിലെ ടീം ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Vikadakumaran Review

Vikadakumaran Review

തമിഴ്നാട്ടിലെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തിൽ ആകസ്മികമായി നടക്കുന്ന ഒരു സാമൂഹിക വിപത്തിനെ ചൂണ്ടി കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. തന്റെ ജോലി കൃത്യതയോടെയും സത്യസന്ധതയോടും ചെയ്യുന്ന ഹോം ഗാർഡിന് സംഭവിക്കുന്ന ഒരു അപകടത്തെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളും അന്വേഷണങ്ങളും തുടർന്ന് ഈ കേസ് ബിനു വക്കീൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട് വാദം ഏറ്റെടുക്കുകയും ചെയുന്നതിലൂടെയാണ് കഥയുടെ വഴിത്തിരിവ്. ഈ കേസിനോടൊപ്പം തമിഴ്നാട്ടിൽ നടന്ന കേസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ആദ്യപകുതിയിൽ പ്രേക്ഷകന് അതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാനോ അറിയാനോ സാധിക്കുന്നില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു അപ്രതീക്ഷിത ട്വിസ്റ്റോടെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സിനിമക്ക് കഴിയുന്നുണ്ട്‌ . രണ്ടാം പകുതിയിൽ കൊമേഡി രംഗങ്ങളിൽ നിന്നും തീർത്തും വിഭിന്നമായി സീരിയസ് ടോണിലേക്കു കയറുന്ന സിനിമ ഒരുപാട് കഥാതന്തുക്കൾ ചർച്ച ചെയ്തുപോകുന്നുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ വാദി ഭാഗത്തുനിന്നും പ്രതി ഭാഗത്തിലേക്കു കടക്കുന്ന ബിനു വക്കീലിന്റെ കൂറുമാറ്റം ഏറെ ചർച്ച ചെയ്യുന്നു. എങ്കിലും നായകനെന്തിന് ഇങ്ങനൊക്കെ ചെയ്യുന്നു എന്നൊരു ചോദ്യം ഉയരുന്നുണ്ട്. കഥ പരിസമാപ്തിയിലേക്കെത്തുമ്പോൾ തീർത്തും വ്യത്യസ്തമായ ട്വിസ്റ്റ് നൽകിക്കൊണ്ട് പ്രേക്ഷകരുടെ ആകാംക്ഷകൾക്കും ആശങ്കകൾക്കും പരിസമാപ്തി കുരിക്കുന്നു. കുറ്റം ചെയ്യുന്നത് ആരായാലും ശിക്ഷിക്കപ്പെടുകതന്നെ വേണം എന്നുള്ള വസ്തുത പൂർണമാക്കാൻ സാധിക്കുന്നതാണ് കഥയുടെ വിജയം.

Vikadakumaran Review

Vikadakumaran Review

വക്കീൽ വേഷങ്ങൾ മലയാള സിനിമയിൽ ഏറെ സുപരിചിതമായത് മമ്മുട്ടി എന്ന നടനിലൂടെയാണ്.ഒരു അഭിഭാഷകന്റെ ഡയറികുറിപ്പ്, നരസിംഹം,ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വക്കീൽ വേഷങ്ങൾ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. അടുത്ത സമയത്തിറങ്ങിയ ക്വീൻ എന്ന മലയാള സിനിമയിലെ വക്കീൽ വേഷത്തിലൂടെ സലിം കുമാറും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ കൈകാര്യം ചെയ്യുന്ന ബി​നു സെ​ബാ​സ്റ്റ്യ​ൻ ചൂ​രേ​ഴൻ എ​ന്നാ​ വക്കീൽ ക​ഥാ​പാ​ത്രം. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​രു മ​ജി​സ്ട്രേ​റ്റ് കോ​ർ​ട്ടാ​ണു മു​ഖ്യ ക​ഥാ​പ​ശ്ചാ​ത്ത​ലം. സുപ്രീം കോ​ട​തി​യി​ലൊ​ക്കെ പോ​യി വാ​ദി​ക്ക​ണം എ​ന്ന​താ​ണ് ബി​നു സെ​ബാ​സ്റ്റ്യ​ൻ ചൂരേഴന്‍റെ ല​ക്ഷ്യം. അ​ത്ര​യും തീ​വ്ര​മാ​യ മോ​ഹ​ങ്ങ​ളു​ള്ള ഒ​രു അ​ഡ്വ​ക്കേ​റ്റാ​ണ് ഇദ്ദേഹം. അ​തി​നു​വേ​ണ്ടി ഏ​റെ കു​റു​ക്കു​വ​ഴി​ക​ൾ തേ​ടു​ന്ന​തു​കൊ​ണ്ടും ലൊ​ട്ടു​ലൊ​ടു​ക്കു സം​ഭ​വ​ങ്ങ​ളി​ലൊ​ക്കെ കേ​സ് മാ​റ്റി​മ​റി​ച്ചു ത​ന്‍റെ വ​ശ​ത്താ​ക്കി വാ​ദി​ക്കാ​നു​ള്ള അ​യാ​ളു​ടെ ബു​ദ്ധി​കൂ​ർ​മ​ത കൊ​ണ്ടു​മാ​ണ് സി​നി​മ​യ്ക്കു വി​ക​ട​കു​മാ​ര​ൻ എ​ന്നു ടൈ​റ്റി​ൽ വ​ന്ന​ത്. ചൂരേഴനൊരു ഇ​ഷ്ട​മു​ണ്ട്. ആ ​പെ​ണ്ണി​ന്‍റെ​യ​ടു​ത്തു​പോ​ലും അ​തു തു​റ​ന്നു സം​സാ​രി​ക്കാ​ൻ പേ​ടി​യാ​ണ്. ‘എ​ട്ടാം ക്ലാ​സ് മു​ത​ൽ പ്രേ​മി​ക്കു​ന്ന പെ​ണ്ണി​നോ​ട് ആ ​ഇ​ഷ്ടം തു​റ​ന്നു​പ​റ​യാ​ൻ ധൈ​ര്യ​മി​ല്ലാ​ത്ത നീ ​എ​ങ്ങ​നെ​യാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ​പോ​യി വാ​ദി​ക്കു​ന്ന​’തെ​ന്ന് അ​യാ​ളു​ടെ പെ​ങ്ങ​ൾ പോ​ലും പ​റ​യു​ന്നു​ണ്ട്. അ​യാ​ൾ​ക്ക് അ​മ്മ​യും ഒ​രു ചേ​ച്ചി​യു​മാ​ണു​ള്ള​ത്. തേ​ങ്ങാ​മോ​ഷ​ണം പോ​ലെ ചെ​റി​യ ചെ​റി​യ കേ​സു​ക​ൾ മാ​ത്ര​മു​ള്ള ഒ​രു മ​ജി​സ്ട്രേ​ട്ട് കോ​ർ​ട്ട്. ആ ​കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ഒ​രു വ​ലി​യ കേ​സ് ഉ​ണ്ടാ​വു​ക​യും അ​ത് ഇ​വ​രു​ടെ ഈ ​ചെ​റി​യ കോ​ട​തി​ക്കും അ​വി​ട​ത്തെ ചെ​റി​യ വ​ക്കീ​ലന്മാർ​ക്കും ഉ​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് ഈ ​സി​നി​മ​യി​ൽ പ​റ​യു​ന്ന​ത്.

Vikadakumaran Review

Vikadakumaran Review

കട്ടപ്പനയിലെ ഋതിക് റോഷനിലൂടെ നായകവേഷങ്ങളിലേക്ക് കടന്നുവന്ന വിഷ്ണു ഉണ്ണികൃഷ്ണൻ ഇത്തവണയും പ്രേഷകരെ നിരാശരാക്കിയില്ല എന്നുതന്നെ പറയാം. കഥാപാത്രത്തിന് യോജിച്ചരീതിയിലുള്ള സംഭാഷണ രീതിയിലൂടെയും അഭിനയത്തിലൂടെയും തന്റെ അഭിനയത്തിന്റെ ഒരു പടി കൂടി ഉയരുവാൻ വിഷ്ണു ഉണ്ണികൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. അ​മ്മ​യാ​യി സീ​മ ജി.​നാ​യ​രും ചേ​ച്ചി​യാ​യി ദേ​വി​ക നമ്പ്യാരും വേ​ഷ​മി​ട്ടി​രി​ക്കു​ന്നു. അതിനോടൊപ്പം ഏറ്റവും എടുത്തു പറയേണ്ട കഥാപാത്രമാണ് ധര്മജന്റേത്. ​മ​ണി​ക​ണ്ഠ​ൻ എന്ന ഗുമസ്തനായാണ്. ചെ​റി​യ കോ​ട​തി​യാ​യ​തി​നാ​ൽ അ​വി​ട​ത്തെ എ​ല്ലാ വ​ക്കീ​ലന്മാ​ർ​ക്കും കൂ​ടി ആ​കെ​യൊ​രു ഗു​മ​സ്ത​നേ​യു​ള്ളൂ ​അ​താ​ണ് ഈ ​മ​ണി​ക​ണ്ഠ​ൻ. അ​ഡ്വ​ക്കേ​റ്റും ഗു​മ​സ്ത​നും ത​മ്മി​ലു​ള്ള ബ​ന്ധ​വും അ​വ​ർ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വു​മൊ​ക്കെ​യാ​ണ് ഇ​തി​ൽ വ​രു​ന്ന​ത്. ഇ​വ​ർ ഒ​രു​മി​ച്ചു മ​ജി​സ്ട്രേ​റ്റി​നെ ചാ​ക്കി​ടാ​ൻ വേ​ണ്ടി പോ​കു​ന്ന​തു​ൾ​പ്പെ​ടെ കു​റേ ന​ല്ല എ​ല​മെ​ന്‍റ്സ് ഉൾപ്പെടുന്ന ഹ്യൂ​മ​ർ സീ​ക്വ​ൻ​സു​ക​ളൊ​ക്കെ പ്രേക്ഷകരെ ഏറെ രസിപ്പിക്കും. ഇന്ദ്രൻസും തന്നിലേൽപിച്ച വേഷം മികച്ചതാക്കി എന്നുതന്നെ പറയാം. വ​ള​രെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ക​ഥാ​പാ​ത്ര​മാ​ണ​ത്.
ഹ്യൂമർ, സസ്പെൻസ്, ത്രില്ലർ എന്നീ എലെമെന്റ്സ് ഒത്തിണങ്ങിയ കുടുംബപ്രേക്ഷകർക്കു ആസ്വദിക്കാൻ കഴിയുന്ന നല്ലൊന്നാന്തരമൊരു എന്റെർടൈനറാണ് വികടകുമാരൻ.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: