കടരം കൊണ്ടാൻ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ വീണ്ടും നിറഞ്ഞ കയ്യടി വാരിക്കൂട്ടിയ താരമാണ് വിക്രം. ചിത്രത്തിന്റെ പ്രചാരണ ഭാഗമായി അദ്ദേഹം കേരളത്തിലെത്തുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. തിരുവനന്തപുരം മാൾ ഓഫ് ട്രാവങ്കൂറിൽ പ്രേക്ഷകരെ കാണുവാനായി എത്തി അദ്ദേഹം ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നു. ഹോളിവുഡ് ചിത്രങ്ങളുടെ ഒപ്പം നിൽക്കുന്ന ഒരു ചിത്രമാണ് കടരം കൊണ്ടാൻ എന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യയിൽ ഇത്തരമൊരു ചിത്രം സാധ്യമാകുമെന്നതിനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു ഈ ചിത്രം എന്നും അദ്ദേഹം തുറന്നു പറയുന്നു. ഇംഗ്ലീഷ് സിനിമയിലെ നായകന്മാരെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും എന്നും കൂട്ടിച്ചേർക്കു ന്നുണ്ട്. കമലഹാസൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജേഷ് സെൽവയാണ്.