പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ചിയാൻ വിക്രം. താൻ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് എന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയിൽ നിന്നും തന്നെ ഏറ്റവും അധികം ആകർഷിച്ച ഘടകം അദ്ദേഹത്തിന്റെ വസ്ത്രധാരണം ആണെന്നും വിക്രം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അദ്ദേഹം മലയാളം ഇൻഡസ്ട്രിയിലേക്ക് കാലെടുത്തുവച്ചത് മമ്മൂട്ടി ചിത്രങ്ങളിലൂടെ ആയിരുന്നു.
താൻ ഒരു മമ്മൂട്ടി ഫാൻ ആണെന്നും മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങൾ ചെയ്തിട്ടുണ്ടെന്നും വിക്രം പറയുന്നു. വിക്രം എപ്പോഴും മമ്മൂക്കയെ കുറിച്ച് ഫാസിനേറ്റഡ് ആണ്. എത്ര പ്രായമായാലും വളരെ സ്മാർട്ട് ആയിട്ടുള്ള ഒരു ആക്ടറാണ് മമ്മൂക്ക എന്നും വിക്രം കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച വസ്ത്രധാരണം മമ്മൂട്ടിയുടെ ഒരു ആകർഷണീയത ആണെന്നും താരം പറയുന്നു. എന്തൊരു പെർഫോമർ ആണ് അദ്ദേഹം എന്നാണ് വിക്രം മമ്മൂട്ടിയെ കുറിച്ച് പറയുന്നത്.