തമിഴിലാണ് സജീവമെങ്കിലും മലയാളത്തിലും കൈനിറയെ ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും മലയാളത്തിലും പ്രശംസ നേടാറുണ്ട്. മലയാളികളുമായി നല്ല ഒരു സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന രീതി അദ്ദേഹത്തെ എല്ലാവരുടെയും ഇടയിൽ പ്രിയപ്പെട്ടവൻ ആക്കി.
ചിയാൻ വിക്രംത്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മലയാളികൾക്കും മറ്റ് ആരാധകർക്കും പ്രിയപ്പെട്ടതാണ്. ചിയാൻ കുടുംബത്തിൽനിന്നും ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. താരപുത്രി അമ്മയാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ താര കുടുംബം ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017 ലാണ് ചിയാന്റെ മകൾ അഷിത വിവാഹിതയായത്. കരുണാനിധിയുടെ മൂത്ത മകന് എംകെ മുത്തുവിന്റെ മകളുടെ മകൻ മനു രഞ്ജിത്താണ് അഷിതയുടെ കഴിത്തിൽ താലി ചാർത്തിയത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. താരപുത്രിയ്ക്കും വിക്രമിനും അഭിനന്ദം അറിയിച്ച് കൊണ്ട് ആരാധകർ എത്തുന്നുണ്ട്. ലളിതമായ വിവാഹമായിരുന്നു ഇരുവരുടെയും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നത്.