റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരങ്ങള്‍ നിരവധിയാണ്. മഴവില്‍ മനോരമയിലെ നായിക നായകന് എന്ന റിയാലിറ്റി ഷോയിലെ വിജയിയായ വിന്‍സി അലോഷ്യസ് പ്രേക്ഷക ശ്രദ്ദ നേടിയ ാെരു മത്സരാര്‍ത്ഥിയായിരുന്നു. തന്മയത്തത്തോടെയുള്ള താരത്തിന്റെ അഭിനയത്തിന് ആരാധകര്‍ ഏറെയാണ്. റിയാലിറ്റി ഷോ അവസാനിച്ച ശേഷം താരം മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ചു. സൗബിന് നായകനായി എത്തിയ വികൃതിയിലാണ് വിന്‍സി നായികയായി എത്തിയത്, ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ വിന്‍സിയുടെ പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഇന്‍സ്റ്റ വഴി ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ചിത്രത്തിനൊപ്പം കുട്ടികള്‍ ഓര്‍ത്തിരിക്കേണ്ട മൂന്ന് നിയമങ്ങളും വിന്‍സി എഴുതിയിട്ടുണ്ട്.
സ്കൂള്‍ കാലഘട്ടത്തിലെ കലാമത്സരത്തിനിടയില് എടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് എങ്ങനെ കുട്ടികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്ന് താരം കുറിച്ചിട്ടുണ്ട്. മാത്രമല്ല ചിത്രമെടുക്കുമ്പോള്‍ എപ്പോഴും ആദ്യ നിരയില്‍ തന്നെ സ്ഥാനം പിടിക്കണമെന്നും ടീച്ചേഴ്സിനെകൊണ്ടും അമ്മയെകൊണ്ടും ഒരിക്കലും മേക്കപ്പ് ഇടീക്കരുതെന്ന് താക്കീതും നല്‍കിയിട്ടുണ്ട്.