ടി കെ രാജീവ് കുമാറിന്റെ പവിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് വിന്ദുജ മോനോന്. 28 ഓളം സിനിമകള്‍, ഒരുപിടി നല്ല ടെലിവിഷന്‍ പരമ്പരകള്‍ എന്നിവയിലൂടെയെല്ലാം വിന്ദുജ മേനോന് എന്ന നടിയെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു.
കേരള സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു ഒരു കാലത്ത് വിന്ദുജ. 1991 ഇന്ന് കാസര്‍കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു വിന്ദുജ. വിവാഹശേഷം ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ. അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തില്‍ ഇപ്പോഴും സജീവമായ വിന്ദുജ മകള്‍ക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുണ്ട്.
ഇപ്പോഴിതാ, വിന്ദുജയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭര്‍ത്താവ് രാജേഷിനും മകള്‍ നേഹയ്ക്കുമൊപ്പം നില്ക്കുന്ന ചിത്രമാണത്. മകള്‍ വളര്‍ന്ന് കൗമാരക്കാരിയായിട്ടും വിന്ദുജയ്ക്ക് രൂപത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. സന്തൂര്‍ മമ്മിയാണല്ലോ, ചേച്ചിയും അനിയത്തിയുമാണോ എന്നൊക്കെയാണ് ആരാധകര്‍ ചിത്രത്തിന് നല്കുന്ന കമന്റുകള്‍.