അഭിനേതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ വിജയകിരീടം ചൂടിയ താരമാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ അഭിനയിക്കുന്ന ഹൃദയം എന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ 50% ഷൂട്ട് ചെയ്തപ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ചും പ്രണവ് മോഹൻലാലിനെ കുറിച്ചും വിനീത് ശ്രീനിവാസൻ മനസ്സ് തുറക്കുകയാണ്. ഈ ചിത്രം പൂർത്തിയായതിന് ശേഷമേ മറ്റൊരു ചിത്രം ഏറ്റെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.
വിനീതിന്റെ വാക്കുകൾ:
‘പ്രണവിനെ എനിക്ക് അങ്ങനെ വലിയ പരിചയം ഒന്നുമില്ല. വല്ലപ്പോഴും ഇങ്ങനെ ഏതെങ്കിലുമൊക്കെ ചടങ്ങുകളിൽ കണ്ട പരിചയം മാത്രമേ ഞാൻ തമ്മിൽ ഉണ്ടായിരുന്നോളു. പരിചയപ്പെടുകയോ സുഹൃത്തുക്കൾ ആവുകയോ അങ്ങനെയൊന്നും ഇല്ലായിരുന്നു. കല്യാണിയെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. ചെന്നൈയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ അച്ഛന് എവിടെയാണോ ഷൂട്ട് അങ്ങോട്ടേക്ക് പോവാറുണ്ടായിരുന്നു ഞങ്ങൾ.
പ്രണവ് ലൊക്കേഷനിൽ സ്ക്രിപ്റ്റ് വായിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല. അവന് സ്ക്രിപ്റ്റ് മനഃപാഠമായിരിക്കും. ഏത് സീൻ പറഞ്ഞാലും ആള് വന്ന് സിംപിളായിട്ട് ചെയ്തിട്ട് പോകും. ഇത് ഞാൻ അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞപ്പോൾ പ്രണവ് സ്ക്രിപ്റ്റ് വായിക്കാറില്ല എന്ന് ടൈറ്റിൽ കൊടുത്ത് ആകെ കുഴപ്പത്തിലായി..’ പ്രണവ് നല്ല കമ്മിറ്റ്മെന്റ് ഉള്ള ഒരു ആർട്ടിസ്റ്റാണ്. 7 മണിക്ക് ഷൂട്ട് വച്ചാൽ ആറെ മുക്കാൽ ആവുമ്പോഴേ പ്രണവ് ലൊക്കേഷനിൽ എത്തും.
ചെറുപ്പകാലത്ത് ചെന്നൈയിൽ ഷൂട്ടിങ്ങിന് വരുമ്പോൾ കല്യാണിയെ ഞാൻ കണ്ടിട്ടുണ്ട്. അതിനെ ഞാൻ എടുത്തു നടന്നിട്ടുണ്ടൊക്കെയുണ്ട് ചെറുപ്പത്തിൽ. അവൾ തീരെ ചെറുതായിരിക്കുന്ന സമയത്ത്.