അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസന് മുഖ്യ വേഷത്തിൽ എത്തുന്ന മനോഹരം,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ രണ്ട് ചിത്രങ്ങള്‍ ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. അഭിനയത്തിൽ നിന്നും ചെറിയൊരു ഇടവേള എടുത്ത നല്ലൊരു സംവിധായകനാവാൻ ഉള്ള തിരക്കിലാണ് അദ്ദേഹം എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന മനോഹരത്തിന്റെ ഷൂട്ടിംഗിന് ശേഷം സ്വന്തം ചിത്രത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താരം നിശ്ചയിച്ചിരുന്നത്.
എന്നാൽ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ കഥയും കഥാപാത്രവും വളരെ ഇഷ്ടമായതിനാൽ അതുകൂടി ചെയ്യുകയായിരുന്നു. പുതിയ സിനിമയ്ക്കായുളള തിരക്കഥയുടെ മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താനാകില്ലെന്നും വിനീത് പറഞ്ഞു. സ്വന്തം സിനിമയ്ക്ക് പുറമെ ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ ക്രിയേറ്റീവ് ഡയറക്ടറായും താരം പ്രവർത്തിക്കുന്നുണ്ട്.