ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് ആണ് മികച്ച നടൻ. വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളുടെ പ്രകടനത്തിനാണ് അവാർഡ്. കനി കുസൃതി ആണ് മികച്ച നടി. ലൂസിഫറിൽ വിവേക് ഒബ്രോയ്ക്ക് വേണ്ടി ഡബ്ബ് ചെയ്ത വിനീത് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്. മരയ്ക്കാറിലെ പ്രകടനവും പരിഗണിച്ചിട്ടുണ്ട്.
അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ആണ് ഇത്തവണ പ്രഖ്യാപിച്ചത്. സംവിധായകൻ മധു അമ്പാട്ട് ആയിരുന്നു ജൂറി ചെയർമാൻ. ഇത്തവണ മത്സരരംഗത്തുള്ളത് 119 സിനിമകളാണ് ഉണ്ടായിരുന്നത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ്.