മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നേടിയത്. ലുസിഫറിലെ വില്ലൻ വേഷം ചെയ്തത് ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ്. വിവേക് ഒബ്റോയ്ക്ക് വേണ്ടി അതിഗംഭീരമായി ഡബ്ബ് ചെയ്ത പ്രശസ്ത നടനും നർത്തകനും ആയ വിനീത് ലൂസിഫർ നേടിയ വിജയത്തിൽ വഹിച്ച പങ്കു ചെറുതല്ല.
ഇപ്പോഴിതാ മോഹൻലാൽ നായകനായ സിദ്ദിഖ് ചിത്രമായ ബിഗ് ബ്രദറിലും തന്റെ ശബ്ദം കൊണ്ട് ഭാഗമായിരിക്കുകയാണ് വിനീത്. ഈ ചിത്രത്തിൽ വിനീത് ശബ്ദം നൽകുന്നത് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് താരം അർബാസ് ഖാന് വേണ്ടിയാണ്. കഴിഞ്ഞ ദിവസം റിലീസ് ആയ ബിഗ് ബ്രദറിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയപ്പോൾ അതിൽ അർബാസ് ഖാന്റെ ഡയലോഗുകൾ വിനീതിന്റെ ശബ്ദത്തിൽ അതിഗംഭീരമായാണ് വന്നിരിക്കുന്നത്. ലൂസിഫർ നേടിയ വിജയം ബിഗ് ബ്രദറും ആവർത്തിച്ചാൽ വിനീത് എന്ന നടന്റെ ശബ്ദം മലയാളത്തിലെ ഭാഗ്യങ്ങളിൽ ഒന്നായി മാറും എന്നത് ഉറപ്പാണ്.