Categories: Malayalam

എന്റെ കരിയറിൽ എനിക്ക് ഏറ്റവും കൂടുതൽ കൈയടി വാങ്ങിത്തന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് രോഹിണിയും ഹെലനും:വിനീത് ശ്രീനിവാസൻ

ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ.കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സർവൈവൽ ചിത്രങ്ങളിൽ ഒന്നാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് നായിക.അന്ന ബെന്നിന്റെ ഗംഭീര പ്രകടനം ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്താണ്.

വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിച്ചത്.അന്ന ബെന്നിനെ കൂടാതെ ലാൽ,നോബിൾ,ലാൽ തുടങ്ങിയവരും മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി.

തനിക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന രണ്ട് സ്ത്രീകളാണ് ഹെലൻ പോളും രോഹിണി പ്രണാബും എന്ന് കുറിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് വിനീത് ശ്രീനിവാസൻ ഇപ്പോൾ.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലെ കേന്ദ്ര കഥാപാത്രമാണ് രോഹിണി പ്രണാബ്.ഹെലനെയും രോഹിണിയേയും യഥാക്രമം അന്ന ബെന്നും ശോഭനയുമാണ് തിരശീലയിൽ അവിസ്മരണീയമാക്കിയത്.

ആൽഫ്രഡ്‌ കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് ഹെലന്റെ തിരക്കഥ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago