അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രണവ് മോഹൻലാൽ നായകനായി എത്തും. ചിത്രത്തിൽ നായിക ആയി എത്തുന്നത് കീർത്തി സുരേഷ് ആണെന്നാണ് സൂചന.
പ്രണവിന്റെ അടുത്ത ചിത്രം ഇതായിരിക്കുമോ, അതോ മറ്റൊരു യുവ സംവിധായകന്റെ ചിത്രത്തിന് ശേഷം ആകുമോ വിനീത് ചിത്രം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. സിനിമയെ പറ്റി ചർച്ച ചെയ്യാൻ വിനീതും പ്രണവും ആദ്യ കൂടിക്കാഴ്ച നടത്തി. ഒരു വർഷമായി സംവിധാനത്തിൽ നിന്നും വിട്ടുനിൽക്കുന്ന വിനീത്, സ്വന്തം ചിത്രം അടുത്ത വർഷം വിഷുവിന് തിയേറ്ററുകളിൽ എത്തിക്കും എന്നാണ് കരുതുന്നത്.