അഭിനേതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ വിജയകിരീടം ചൂടിയ താരമാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ അഭിനയിക്കുന്ന ഹൃദയം എന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012ലാണ് വിനീത് ശ്രീനിവാസൻ ദിവ്യയെ വിവാഹം ചെയ്തത്. തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ വിനീത് ശ്രീനിവാസൻ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഇതാദ്യമായിട്ടാണ് ദിവ്യയുടെ ഒരു ഗാനം താരം പങ്കുവച്ചിരിക്കുന്നത്. ‘അവള്ക്കൊപം പതിനാറു വര്‍ഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവളുടെ പാടുന്നത് വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്,’ ദിവ്യയുടെ ഗാനം പങ്കുവെച്ച് വിനീത് കുറിച്ചു. ഇൗ ഗാനം റെക്കോർഡ് ചെയ്യാൻ ഭാര്യയെ പറഞ്ഞ് സമ്മതിച്ച തന്റെ കൂട്ടുകാർക്കും വിനീത് നന്ദി രേഖപ്പെടുത്തുന്നുണ്ട്.