മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവം. ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തു വിട്ടു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഏബൽ എന്ന കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്റർ ആയിരുന്നു കഴിഞ്ഞദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ ഈ കാരക്ടർ പോസ്റ്റർ വൈറലായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെബിൻ ബെൻസന് വിനീത് ശ്രീനിവാസനുമായി കാഴ്ചയിലുള്ള സാമ്യം തന്നെ കാരണം.
പോസ്റ്റർ പുറത്തു വന്നതോടെ വിനീത് ശ്രീനിവാസന് ആശംസകളുടെ പ്രളയമായിരുന്നു. ഒടുവിൽ ആ പോസ്റ്ററിലുള്ളത് താനല്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ഏബൽ എന്ന കഥാപാത്രത്തെ യുവതാരം ഷെബിൻ ബെൻസൻ ആണ് അവതരിപ്പിക്കുന്നത്. ‘സത്യമായിട്ടും ഇത് ഞാനല്ല! ഇത് ഷെബിന്‍ ബെന്‍സണ്‍. അമല്‍ ഏട്ടന് എല്ലാ ആശംസകളും’ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ.
മമ്മൂട്ടിയും അമല്‍ നീരദും ബിഗ് ബി എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. മൈക്കിള്‍ എന്ന ഗ്യാങ്സ്റ്ററായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ശ്രീനാഥ് ഭാസി, സൗബിന്, ദിലീഷ് പോത്തന്, ഷൈന്‍ ടോം ചാക്കോ, നെടുമുടി വേണു, ഫര്ഹാന് ഫാസില്‍, ലെന, കെപിഎസി ലളിത തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/01/Bheeshma-New.jpg?resize=788%2C985&ssl=1)