അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസന് മുഖ്യ വേഷത്തിൽ എത്തുന്ന മനോഹരം,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ രണ്ട് ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു.
ഇതിനിടെ വിനീതിനെ തേടി മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുകയാണ്.വിനീത് ശ്രീനിവാസൻ ഒരു പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുകയാണ്.വിനീതിന്റെ രണ്ടാം കുഞ്ഞാണ് ഇത്.ആദ്യത്തേത് മകനായിരുന്നു, വിഹാൻ.താരത്തിന് ആശംസകൾ നേർന്ന് സിനിമാലോകം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്