ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ മലയാള സിനിമയുടെ മാറ്റിനിർത്താൻ സാധിക്കാത്ത യുവ ഗായകനും അഭിനേതാവും സംവിധായകനുമായി പേരെടുത്ത വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.തന്റെ വേറിട്ട അഭിനയത്തിലൂടെയും ശബ്ദത്തിലൂടെയും എന്നും വിസ്മയിപ്പിച്ചിട്ടുള്ള വിനീത് ഇത്തവണ തന്റെ ആരാധകർക്ക് വലിയൊരു ട്രീറ്റ് നൽകിയത് തല അജിത്ത് കുമാറിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു.
ആരാധകർക്ക് എന്നും ലഹരിയാണ് തല അജിത്ത്കുമാർ. തമിഴകത്തിന്റെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ എന്നതിലുപരി ഓരോ ആരാധകനും നെഞ്ചിലേറ്റാൻ തക്കവിധമുള്ള സ്വഭാവ സവിശേഷതകളാണ് എന്നും അജിത്തിനെ പ്രേഷകരുടെ ഇടയിൽ പ്രിയങ്കരനാക്കുന്നത്.അധികം പബ്ലിസിറ്റികൾ ഇഷ്ടപെടാത്ത താരമാണ് അജിത്ത്. അതുകൊണ്ടുതന്നെ ടി വി അഭിമുഖങ്ങളിലോ അവാർഡ് ദാന ചടങ്ങുകളിലോ അദ്ദേഹം എത്താറില്ല. ചെറിയ പ്രായത്തിൽ തന്നെ സ്കൂളില്നിന്നും ഡ്രോപ്പ് ഔട്ട് ആയി ഒരു മെക്കാനിക് ആയി ജോലിചെയ്തുകൊണ്ടു തന്റെ കഠിനാധ്വാനത്തിലൂടെ ഒരു മോഡൽ ആയി അതുവഴി ഫിലിം ആക്ടർ അതിനോടൊപ്പം തന്റെ മാറ്റിവെയ്ക്കപ്പെടാത്ത ആഗ്രഹം നെഞ്ചിലേറ്റിയ അദ്ദേഹം ലോകത്തിൽ തന്നെ അറിയപ്പെടുന്ന ഫോർമുല വൺ, ടു, ത്രീ റേസിങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഫോർമുല വൺ റൈസേഴ്സിൽ മൂന്നുപേരിൽ ഒരാൾ. അങ്ങനെ അജിത്തിനുള്ള വിശേഷണങ്ങൾ ഏറെയാണ്. സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും പിന്തുടരുന്നവർക്കു ഈ കാരണങ്ങളാൽ എന്നും പ്രചോദനമാണ് തല. തമിഴ് സിനിമക്ക് അകത്തുപോലും അജിത്തിനെ ആരാധിക്കുന്നവർ അധികമാണ്. ഇപ്പോൾ തമിഴകത്തുള്ള ചിമ്പു, ധനുഷ്, വിഷ്ണു, ശിവ കാർത്തികേയൻ തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ഇഷ്ടതാരങ്ങളുടെ സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ടിച്ചിരിക്കുന്നവരാണ്. ഇന്ത്യമുഴുവൻ ആരാധകർ ഏറെയുള്ള അദ്ദേഹത്തെ മലയാളി തങ്ങളുടെകൂടെ സ്വകാര്യ സ്വത്തായി അഹങ്കരിച്ചത് മലയാളത്തിലെ പ്രിയപ്പെട്ട നായിക ശാലിനിയുമായുള്ള വിവാഹത്തിന് ശേഷമാണ്.
എത്ര വളർന്നാലും തന്റെ ഇഷ്ട നായകനെ നേരിട്ട് കാണുമ്പോളുള്ള എക്സ്സൈറ്റ്മെന്റ് ഒന്നുവേറെതന്നെയാണ്. ഇത് വിളിച്ചോതുന്ന ചിത്രമാണ് വിനീത് പോസ്റ്റ് ചെയ്ത ചിത്രവും പറയുന്നത്. തന്റെ കുടുബത്തോടൊപ്പമുള്ള യാത്രക്കിടയിൽ അദ്ദേഹത്തെ കണ്ടുമുട്ടിയപ്പൾ തന്നെ അറിയുന്നവർക്ക് ഈ ചിത്രത്തിനു തനിക്കുള്ള പ്രാധാന്യം എത്രത്തോളമെന്നു അറിയാം എന്ന അടികുറപ്പോടുകൂടിയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ തന്റെ പേജിൽ ഈ ചിത്രം പങ്കുവെച്ചത്.