അഭിനേതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ വിജയകിരീടം ചൂടിയ താരമാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത് അഭിനയജീവിതത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്ന തിരക്കിലും വിനീത് തന്റെ കുടുംബ വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ മറക്കാറില്ല. താരത്തിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷവും ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോൾ സ്വർഗ്ഗമെന്ന ക്യാപ്ഷനോട് കൂടി കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രമാണ് വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന് താഴെ നിരവധി കമന്റുകൾ ആണ് എത്തുന്നത്. അതിൽ ആർ ജെ മാത്തുകുട്ടി നൽകിയ ഒരു കമന്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിനീതിന്റെ സ്വർഗ്ഗരാജ്യം എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. പ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ എന്നിവരെ താരജോഡികൾ ആക്കി അണിയറയിൽ ഒരുങ്ങുന്ന ഹൃദയം എന്ന ചിത്രമാണ് വിനീതിന്റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ സംരംഭം.