മലയാള സിനിമ കണ്ട മികച്ച ചിത്രങ്ങൾ പലതും സമ്മാനിച്ച ശ്രീനിവാസന്റെ അതെ പാത പിന്തുടർന്ന് പ്രേക്ഷകരുടെ പൾസറിഞ്ഞ് സിനിമകൾ സമ്മാനിച്ച ആളാണ് മകൻ വിനീത് ശ്രീനിവാസൻ. രണ്ടാമത്തെ മകൻ ധ്യാൻ ശ്രീനിവാസനും തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ നിവിൻ പോളി – നയൻതാര ജോഡിയെ ഒന്നിപ്പിച്ച് തന്റെ ആദ്യ സംവിധാന സംരംഭമായ ലൗ ആക്ഷൻ ഡ്രാമ ഓണത്തിന് തീയറ്ററുകളിൽ എത്തിക്കുവാൻ ഒരുങ്ങുകയാണ്. ധ്യാൻ. അനിയന്റെ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.
“ധ്യാൻ എന്താണ് ഒരുക്കിയിരിക്കുന്നത് എന്നറിയാൻ എല്ലാവരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഏകദേശം രണ്ടു വർഷം മുൻപ് ഞാൻ തിരക്കഥ കേട്ടിരുന്നു. മൂന്ന് മണിക്കൂർ നീണ്ടു നിന്ന ആ കഥ പറച്ചിലിൽ മുഴുവൻ ഞാൻ നിർത്താതെ ചിരിക്കുകയായിരുന്നു. അതേ രീതിയിൽ തന്നെയാണ് അവൻ സിനിമ ഒരുക്കിയിരിക്കുന്നതെങ്കിൽ പ്രേക്ഷകർക്ക് പൊട്ടിച്ചിരിക്കാൻ ഏറെ അതിലുണ്ടാകും.”
ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.ജോമോൻ ടി ജോണും റോബി രാജും ചേർന്ന് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവേക് ഹർഷൻ എഡിറ്റിംഗ്. അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.