ഗായകനായും സംവിധായകനായും നടനായും പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രിയതാരമാണ് വിനീത് ശ്രീനിവാസൻ.താരത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനാകുന്നു .താരം തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടിയാണ് വാർത്ത പുറത്തുവിട്ടത്. വിനീത് ശ്രീനിവാസൻ ആദ്യ മകൻ വിഹാന്റെ രണ്ടാം പിറന്നാൾ ആണിന്ന്. പിറന്നാളിനോടനുബന്ധിച്ച് ആണ് വിനീത് വാർത്ത പുറത്തുവിട്ടത് .2017 ജൂണ്‍ 30നായിരുന്നു വിനീതിന്റെയും ദിവ്യയുടെയും ജീവിതത്തിലേക്ക് വിഹാന് കടന്ന് വന്നത്.