തട്ടത്തിന് മറയത്ത്, ആനന്ദം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സച്ചിന് വാര്യരുടെ വിവാഹം അടുത്തിടെ നടന്നിരുന്നു.തൃശ്ശൂര്‍ സ്വദേശിയായ പൂജ പുഷ്പരാജിനെയാണ് ഗായകന് താലി ചാര്‍ത്തിയത്.അദ്ദേഹത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ വിനീത് ശ്രീനിവാസന് എത്തിയത് കുടുംബത്തിനൊപ്പമായിരുന്നു.വിഹാൻ ദിവ്യ വിനീത് എന്ന കുഞ്ഞ് താരം ശ്രദ്ധ നേടിയ വിവാഹ സല്‍ക്കാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.കുഞ്ഞ് വിഹാന്റെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ വിനീത് ശ്രീനിവാസന് പങ്കുവച്ചിരുന്നു.