അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ആദ്യചിത്രം ‘തൊബാമ’ നാളെ തീയറ്ററുകളിലെത്തുകയാണ്. ചിത്രത്തെ കുറിച്ച് രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് അൽഫോൻസ് പുത്രേൻ ഇട്ടിരുന്നു. സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിലെ നായകന്മാർ.
രസകരമായ ആ പോസ്റ്റിൽ അതിലും മനോഹരമായി ഒരു ‘സൈക്കോളജിക്കൽ’ റിപ്ലൈ കൊടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട വിനീത് ശ്രീനിവാസൻ. അൽഫോൻസ് പുത്രേന് ആശംസകൾ അർപ്പിക്കുന്നതിനൊപ്പം “നിന്റെ പടം ഞാൻ കാണും എന്റെ പടം നീയും കാണണെ” എന്നും കൂട്ടിച്ചേർത്തു വിനീത്. എം മോഹനൻ സംവിധാനം നിർവഹിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം അരവിന്ദന്റെ അതിഥികൾ നാളെ തീയറ്ററുകളിലെത്തുകയാണ്. ആ ചിത്രത്തിന്റെ കാര്യമാണ് വിനീത് ഉദ്ദേശിച്ചിരിക്കുന്നത്. ആരോഗ്യകരമായ മത്സരം സിനിമക്കാർക്കിടയിൽ നടക്കുമ്പോഴും ഒരിക്കലും നശിച്ചുപോകാത്ത ഇത്തരം കറതീർന്ന സൗഹൃദങ്ങൾ തന്നെയാണ് മലയാളസിനിമയുടെ ഏറ്റവും വലിയ മുതൽക്കൂട്ട്.
![Thobama Aravindante Athithikal](https://i0.wp.com/cinemadaddy.com/wp-content/uploads/2018/04/Thobama-Aravindante-Athithikal.jpg?resize=788%2C188&ssl=1)