അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.ഇപ്പോൾ വിനീത് ശ്രീനിവാസനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വാർത്തകളാണ് പുറത്ത് വരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ പ്രണവ് മോഹൻലാൽ നായകനായി എത്തുന്നു. ചിത്രത്തിൽ നായിക ആയി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്.ഹൃദയം എന്നാണ് ചിത്രത്തിന്റെ പേര്.ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മോഹൻലാൽ ആണ് ചിത്രത്തിന്റെ വാർത്തകൾ പുറത്ത്
മേരിലാണ്ട് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്.നാൽപത് വർഷങ്ങൾക്ക് ശേഷം മേരിലാണ്ട് സിനിമാസ് സ്വതന്ത്രമായി നിർമിക്കുന്ന ചിത്രം കൂടിയായി മാറുകയാണ് ഹൃദയം. വിനീത് ശ്രീനിവാസൻ നിർമിച്ച സൂപ്പർ ഹിറ്റ് ചിത്രം ഹെലനിലെ നായകനും തിരക്കഥാകൃത്തുമായ നോബിൾ ബാബു തോമസ് ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ്.പ്രണവിന്റെ അടുത്ത ചിത്രം വിനീതിന്റെ കൂടെ ആയിരിക്കുമെന്ന് ഏറെ ഊഹാപോഹങ്ങൾ നേരത്തെ തന്നെ വന്നിരുന്നു.ഇപ്പോൾ ഈ ഒഫീഷ്യൽ അന്നൗൻസ്മെന്റിലൂടെ എല്ലാ ഊഹാപോഹങ്ങൾക്കും ഒരു അവസനമായിരിക്കുകയാണ്. അടുത്ത വർഷം ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തും.