മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നാണ് അത്. ചിത്രത്തിൽ മികച്ച താര നിര തന്നെയാണ് അണിനിരന്നത്. മോഹൻലാലിന്റെ അനിയനായി ചിത്രത്തിൽ വേഷമിട്ടത് വിനുമോഹൻ ആയിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ചും മോഹൻലാലിനെ കുറിച്ചും വിനുമോഹൻ മനസ്സ് തുറക്കുകയാണ്.
“പുലിമുരുകനിൽ ലാലേട്ടൻ എന്നെ തോളിലിട്ട് ഫൈറ്റ് ചെയ്തത് മറക്കാനാവാത്ത അനുഭവമാണ്. അതൊരു ഭാഗ്യമായാണ് കാണുന്നത്.
ധാരണ സ്റ്റൈലിഷ് ആയിട്ടുള്ള ഫൈറ്റാണ് ഉണ്ടാകാറ്. അത് ചേട്ടൻ-അനിയൻ റിലേഷൻഷിപ്പിന്റെ ഇമോഷൻ ബിൽഡപ്പായിട്ടുള്ള ഫൈറ്റായിരുന്നു. ആ രംഗം ചിത്രീകരിക്കുന്ന ദിവസങ്ങളിൽ രാത്രിമാത്രമാണ് ഭക്ഷണം. തലകീഴായി തൂങ്ങിനിൽക്കുമ്ബോൾ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് മറ്റുള്ളസമയം ഭക്ഷണം ഒഴിവാക്കിയത്.’ ആ സമയം ലാലേട്ടന് തോൾവേദനയുമുണ്ടായിരുന്നു. എന്നാലും എന്നെ എങ്ങനെ കംഫർട്ടബിൾ ആക്കാം എന്നായിരുന്നു ലാലേട്ടൻ ശ്രദ്ധിച്ചിരുന്നത്. ആ നാലുദിവസം ഒരിക്കലും മറക്കാനാവില്ല’ എന്ന് വിനു മോഹൻ പറഞ്ഞു. കൂടാതെ ജീവിതത്തിൽ സർപ്രൈസ് തരുന്ന ചേട്ടനായാണ് മോഹൻലാലിനെ കാണുന്നത്.” വിനു മോഹൻ പറയുന്നു.
ഈ ലോക്ക് ഡൗൺ കാലത്ത് വിനു മോഹനും ഭാര്യയും തെരുവിലലയുന്ന കുറെയധികം ആളുകളെ കണ്ടെത്തി അവരെ കുളിപ്പിക്കുകയും തല മുടി വെട്ടുകയും പുതിയ വസ്ത്രങ്ങൾ നൽകുകയും ചെയ്തു. പിറന്നാൾ ദിനത്തിലും ഇവർ അവരോടൊപ്പം ആയിരുന്നു. നിരവധി വ്യക്തികൾ ആണ് ഇവരുടെ നല്ല പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.