2019 നവംബര്‍ 15ന് അവതരിപ്പിച്ച ജാവയുടെ സ്റ്റൈലൻ ബൈക്ക് ആണ് ജാവ പെരക്ക്. വാഹനത്തിന്റെ ബുക്കിംഗ് ജനുവരി ഒന്നിനാണ് ആരംഭിച്ചത്. എന്നാൽ ലോക്ക് ഡൗൺ കാരണം വാഹനം വിപണിയിൽ എത്തിക്കാൻ സാധിക്കാതെ വന്നു. എങ്കിലും ജൂലൈയിൽ ബുക്ക് ചെയ്തവർക്ക് വേണ്ടി ഇപ്പോൾ വാഹനം എത്തിയിരിക്കുകയാണ്.
നടനായ വിനുമോഹൻ ഇപ്പോൾ ഈ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്. കൊച്ചി ഷോറൂമിൽ നിന്നും വിനു മോഹനും ഭാര്യയായ വിദ്യയും ചേർന്ന് ബൈക്ക് വാങ്ങുന്നതിന്റെ വീഡിയോ വിദ്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. പുത്തൻ ബൈക്കിൽ ഇരുവരും ചേർന്നുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
1971 ന് ശേഷം ജാവ യെസ്ഡി എന്ന പേരിലാണ് ജാവ ഇന്ത്യയിൽ വാഹനങ്ങൾ വിറ്റഴിച്ചിരുന്നത്. രണ്ടു ലക്ഷത്തിനു മുകളിലാണ് ജാവയുടെ ഷോറൂം വില. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. പുതിയ ക്രോസ് പോര്‍ട്ട് ടെക്നോളജിയോട് കൂടിയ എഞ്ചിൻ ആണിത്. സിക്സ് സ്പീഡ് ഗിയര്‍ ബോക്സാണ് ജാവ പെരക്കിന് ഉള്ളത്.