പ്രശസ്ത മലയാള നടൻ വിനു മോഹന്റെയും പേര് ഉൾപ്പെടുത്തി ബിജെപിയുടെ സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി. കൊട്ടാരക്കര മണ്ഡലത്തിലാണ് വിനു മോഹന്റെ പേര് ബിജെപി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കുകയാണെങ്കില്‍ തിരുവനന്തപുരത്ത് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നടന് കൃഷ്ണകുമാറിനെ പരിഗണിക്കാനാണ് തീരുമാനം. മത്സരിക്കാന്‍ സുരേഷ് ഗോപി വിമുഖത കാട്ടിയിരുന്നതായാണ് സൂചന. എന്നാല്‍ താരത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്.