പ്രവാസികളുടെ ആഘോഷങ്ങൾ എന്നും കൂട്ടുകാർക്കൊപ്പം ആണ്. അവർ പങ്കിട്ടെടുത്ത് വാങ്ങിക്കുന്ന കേക്ക് മുറിച്ച് ആയിരിക്കും സാധാരണ പ്രവാസികളുടെ ജന്മദിനം ആഘോഷിക്കാറ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വിവാഹത്തിനു ശേഷമുള്ള ഭർത്താവിന്റെ ആദ്യ ജന്മദിനത്തിൽ ഭാര്യയും കൂട്ടുകാരും ചേർന്ന് നൽകിയ സർപ്രൈസിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മസ്കറ്റിലെ ഒരു ജന്മദിന ആഘോഷമാണ് ഇത്. യുവാവ് കൂട്ടുകാർക്കൊപ്പം കേക്ക് മുറിക്കുകയായിരുന്നു.
അപ്പോൾ കൂട്ടുകാരിൽ ഒരാൾ പുറത്തേക്ക് പോയി യുവാവിന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുവന്നു. ഭാര്യയെ കണ്ടതും അദ്ദേഹം തലയിൽ കൈ വെച്ചു പോയി. വിശ്വസിക്കാനാവാതെ ഏതാനും നിമിഷങ്ങൾ നിന്ന അദ്ദേഹത്തിന് ഭാര്യ കയ്യിലുള്ള പൂക്കൾ നൽകി ആശംസകൾ അറിയിച്ച് കേക്ക് വായിൽ വെച്ചു കൊടുത്തപ്പോഴും വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഒരു പ്രവാസിക്ക് ഇതിലും മികച്ച സര്‍പ്രൈസ് നൽകാനാകില്ല എന്നും കണ്ണ് നിറഞ്ഞു പോയി എന്നുമാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം.