മമ്മൂട്ടി ഗൗരവക്കാരനാണ്,കർക്കശക്കാരനാണ് തുടങ്ങി നിരവധി കാര്യങ്ങൾ നാം സ്ഥിരം കേൾക്കുന്നതാണ് . എന്നാൽ ആ ഗൗരവം ഒക്കെ ഒരു വിളിയിൽ ഇല്ലാതാവുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. മമ്മൂട്ടി പ്രസംഗിക്കാനായി വേദിയിൽ കയറി പ്രസംഗം ആരംഭിച്ചതും കാണികളുടെ ഇടയിൽ നിന്നും ഒരു കുട്ടി മമ്മൂക്ക എന്ന് നീട്ടി വിളിച്ചു. പ്രസംഗത്തിനിടയിൽ സ്വാഭാവികമായി മമ്മൂക്ക ‘ എന്ന് വിളി കേൾക്കുകയും ചെയ്തു. അതുകേട്ടപ്പോൾ സദസ്സിന്റെ മനസ്സു നിറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷവും മമ്മൂട്ടിയുടെ പിറന്നാളാഘോഷവും നടക്കുന്ന വേദിയിൽ ആണ് ഈ സംഭവം ഉണ്ടായത്.പിന്നീട് വേദിയിൽ നിന്നും പോകുമ്പോൾ ആ കുഞ്ഞിന്റെ അടുക്കൽ ചെന്ന് കുഞ്ഞിനെ ലാളിക്കുന്ന മമ്മൂട്ടിയുടെ ചിത്രവും ഇപ്പോൾ വൈറലാവുകയാണ്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യാക്കോസിന്റെ മകന് നോവ ആണ് അത് എന്നറിഞ്ഞപ്പോൾ താരത്തിന് വളരെ സന്തോഷമായി.