സൈലന്റ് വാലിയിൽ അതിക്രൂരമായി ഗർഭിണിയായ ഒരു ആനയെ കൊലപ്പെടുത്തിയ സംഭവം ഇപ്പോൾ ലോകമെമ്പാടും ചർച്ചാവിഷയമായിരിക്കുകയാണ്. പൈനാപ്പിളിനുള്ളിൽ സ്ഫോടകവസ്തുക്കൾ വെച്ചാണ് ആനയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി . സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“കേരളത്തിൽ നടന്ന സംഭവം കേട്ട് ഇപ്പോഴും ഞെട്ടലിലാണ്. ഇത്തരം ക്രൂരമായ പീഡനങ്ങൾ നിർത്തി നമ്മുക്ക് നമ്മുടെ മൃഗങ്ങളെ എല്ലാം സ്നേഹത്തോടെ പരിചരിക്കാം”, വിരാട് കോഹ്ലി കുറിച്ചു
Appalled to hear about what happened in Kerala. Let's treat our animals with love and bring an end to these cowardly acts. pic.twitter.com/3oIVZASpag
— Virat Kohli (@imVkohli) June 3, 2020
നേരത്തെ വിരാടിന്റെ ഭാര്യയും നടിയുമായ
അനുഷ്ക ശർമ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇത്തരം പ്രവർത്തികൾ ചെയ്ത വ്യക്തികളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു ശിക്ഷ നൽകണമെന്നാണ് അനുഷ്ക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 27നാണ് സ്ഫോടകവസ്തുക്കൾ പൈനാപ്പിളിൽ വച്ചുകൊടുത്തു ആനയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വനംവകുപ്പ് ജീവനക്കാരനായ മോഹൻ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
“ഗുരുതരമായി അപകടം പറ്റിയിട്ടും ആ ആന ഒരു മനുഷ്യനെ ആക്രമിക്കുകയോ വീട് തകര്‍ക്കുകയോ ഉണ്ടായിട്ടില്ല. ഒരു തെരുവ് പട്ടിയെ ഉപദ്രവിച്ചാല്‍ ചിലപ്പോള്‍ അത് തിരിച്ചു ആക്രമിക്കാൻ ശ്രമിക്കും. പക്ഷേ മനുഷ്യരുടെ സഹായം മുമ്പ് കിട്ടിയ മൃഗങ്ങള്‍ മനുഷ്യനെ വിശ്വസിച്ചെന്നുവരും. ഇത് വാക്കുകള്‍ കൊണ്ട് പറയാൻ പറ്റാത്ത ക്രൂരതയാണ്. ദയ ഇല്ലാതാകുമ്പോള്‍ മനുഷ്യൻ ആ പേരില്‍ വിളിക്കപ്പെടാൻ അര്‍ഹതയുണ്ടാകില്ല. മറ്റൊരാളെ വേദനിപ്പിക്കുന്നവൻ മനുഷ്യനല്ല. ആവശ്യത്തിനെത്താത്ത നിയമം കൊണ്ട് കാര്യമില്ല. നിയമം നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍ ആരും നിയമത്തെ ഭയക്കില്ല. ആരാണ് കുറ്റവാളിയെന്ന് കണ്ടെത്തുകയും ശിക്ഷ നല്‍കുകയും ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്”.
അനുഷ്ക ശർമ പറയുന്നു.