നിപ വൈറസിനെ കേരളം പ്രതിരോധിച്ച കഥ പറയുന്ന വൈറസ് എന്ന ചിത്രം കഴിഞ്ഞ ആഴ്ച്ച തിയേറ്ററുകളിലെത്തി. ഗംഭീര റിപ്പോർട്ടാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്ബന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍
ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് ഏറ്റവും കൂടുതൽ ഡയലോഗുകൾ ഉള്ളത്. മൂന്നാല് പേജോളം വരുന്ന ഡയലോഗുകളും കുറച്ചധികം മെഡിക്കൽ പദപ്രയോഗങ്ങളും ചാക്കോച്ചന്റെ സംഭാഷണങ്ങളിൽ കടന്നുവരുന്നുണ്ട്. അതിനാൽ ചാക്കോച്ചന് ആയിരുന്നു ഈ കൂട്ടത്തിൽ ഡയലോഗുകൾ പഠിക്കുവാൻ ഏറ്റവും കഷ്ടപ്പാട്.ഡയലോഗുകൾ പഠിക്കാൻ വേണ്ടി ചാക്കോച്ചൻ കഷ്ടപെടുന്ന വീഡിയോ ചാക്കോച്ചൻ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.പാർവതി ഷൂട്ട് ചെയ്ത ഒരു ക്യാൻഡിഡ് വീഡിയോയാണ് ചാക്കോച്ചൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ടോവിനോയെ വീഡിയോയിൽ കാണുവാൻ സാധിക്കും. രസകരമായ കമന്റ്കളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. ചിലർ ചാക്കോച്ചൻ അവിടെ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുമ്പോൾ ടോവിനോ പബ്ജി കളിക്കുകയാണോ എന്നും മറ്റു ചിലർ പാർവതി അവിടെ എന്തെടുക്കുകയാണ് എന്നും ചോദിക്കുന്നുണ്ട്. വീഡിയോയുടെ താഴെ ഞാൻ ചാക്കോച്ചനെ ശല്യപ്പെടുത്താതെ ഇരിക്കുകയാണ് എന്നും മൂന്നു പേജുള്ള ചാക്കോച്ചന്റെ ഡയലോഗിന് ശേഷമുള്ള ചാക്കോച്ചന്റെ തലയാട്ടൽ ഓർത്തു വച്ച് അടുത്ത ഡയലോഗ് പഠിക്കുകയാണ് എന്നും ടോവിനോ കമൻറ് കുറിച്ചിട്ടുണ്ട്.