ആനന്ദം സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടൻ വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ജയപ്രിയ നായർ ആണ് പ്രതിശ്രുതവധു. നേരത്തെ, ജയപ്രിയയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താൻ വിവാഹിതനാകാൻ പോകുകയാണെന്ന വിശേഷം വിശാഖ് നായർ അറിയിച്ചിരുന്നു. ഹൃദയസ്പർശിയായ കുറിപ്പോടെ ആയിരുന്നു താരം വിവാഹവാർത്ത അറിയിച്ചത്.
ആനന്ദം സിനിമ കണ്ടവരാരും അതിലെ ‘കുപ്പി’ എന്ന കഥാപാത്രത്തെ മറക്കില്ല. ഗണേഷ് രാജ് സംവിധാനം ചെയ്ത ‘ആനന്ദം’ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ആനന്ദത്തിനു ശേഷം നിരവധി സിനിമകളിലും വെബ് സീരീസുകളിലും വിശാഖ് അഭിനയിച്ചു. ആനന്ദം കൂടാതെ കുട്ടിമാമ, ചങ്ക്സ്, പുത്തൻപണം, ചെമ്പരത്തിപ്പൂ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനേതാക്കളായ ദര്‍ശന രാജേന്ദ്രനും അനാര്‍ക്കലി മരക്കാരും ഉള്‍പ്പെടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ജയപ്രിയയെ പരിചയപ്പെടുത്തി സാമൂഹ മാധ്യമങ്ങളിൽ വിശാഖ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഞാൻ ആ യുവതിയെ കണ്ടുമുട്ടി. മഴവില്ലിന് ഒടുവിൽ ഒരു പൊന്നിൻകുടം ഞാൻ കണ്ടു. എന്താണ് തിരയുന്നതെന്ന് അറിയാതിരുന്ന ഞാൻ അതിനെ തന്നെ കണ്ടെത്തി. അതിനാൽ, പ്രതീക്ഷയും സന്തോഷവും ആവേശവും നിറഞ്ഞ മനസോടെ എന്റെ പ്രതിശ്രുത വധു ജയപ്രിയ നായരെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഞങ്ങൾ ഉടൻ തന്നെ മോതിരം കൈമാറും. അതുവരെ നിങ്ങളുടെ പ്രാർത്ഥനകളിലും ഹൃദയത്തിലും ഞങ്ങളെ ഓർക്കുക. ഒക്ടോബർ 21, ഇനി ആനന്ദമേ എന്നു പറയാൻ എനിക്ക് കൂടുതൽ കാരണങ്ങൾ നൽകുന്ന ഒരു ദിവസം’ – ഇങ്ങനെ ആയിരുന്നു ജയപ്രിയയെ പരിചയപ്പെടുത്തികൊണ്ടുള്ള കുറിപ്പ്.
View this post on Instagram