സൗത്ത് ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന തമിഴകം കാത്തിരുന്ന വിശാൽ – അനീഷ വിവാഹം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. അർജുൻ റെഡ്ഢി നടി അനീഷ അള്ളയുമായി ഈ വർഷം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം മാർച്ച് 16നാണ് നടന്നത്. എന്നാൽ വിശാലിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത് വിവാഹം ഉപേക്ഷിച്ചുവെന്നാണ്. എങ്കിലും കാരണം എന്താണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. അതിനിടയിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും അനീഷ വിവാഹ നിശ്ചയ ചിത്രങ്ങൾ നീക്കം ചെയ്തിരിക്കുകയാണ്. ഇരുവർക്കും ഇടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിയെന്നും അതിനാൽ ഇരുവരും പിരിയാൻ ഒരുമിച്ച് തീരുമാനം എടുത്തുവെന്നുമാണ് അറിയാൻ കഴിയുന്നത്.