മലയാളത്തില്‍ ആരംഭിച്ച ബിഗ് ബോസ് സീസണ് ഒന്നിലൂടെ പരിചയപ്പെട്ട പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും ഈ വര്‍ഷമായിരുന്നു വിവാഹിതരായത്. രണ്ട് മതാചാര പ്രകാരം ആഢംബരത്തോടെയായിരുന്നു താരവിവാഹം നടന്നത്. ഇപ്പോഴിതാ തമിഴ് ബിഗ് ബോസിലെ ഒരു താരത്തിന്റെ വിവാഹ വാര്‍ത്ത വന്നിരിക്കുകയാണ്. റോഡിയോ ജോക്കിയും ബിഗ് ബോസ് തമിഴ് മത്സരാര്‍ത്ഥിയുമായിരുന്ന വൈഷ്ണവിയാണ് വിവാഹിതയായിരിക്കുന്നത്.
മിനിസ്ക്രിനിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോര്മുകളിലൂടെയും ഏറെ ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഹിന്ദിയിലും തെന്നിന്ത്യന്‍ ഭാഷകളില്‍ മലയാളം, തമിഴ്, തെലുങ്ക് എന്നിവയിലും വ്യത്യസ്തതയാര്‍ന്ന എപിസോഡുകളുമായി ഇറങ്ങിയ ഈ ഷോയിലൂടെ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന പല താരങ്ങളും സൂപ്പര്‍താരങ്ങളായി മാറി. അവരുടെ ജീവിത വിശേഷങ്ങള്‍ ആരാധകര്‍ക്ക് ആകാംക്ഷ നല്കുന്ന വാര്‍ത്തകളുമായി.
ബസന്ത് നഗറിലെ അഷ്ടലക്ഷ്മി അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. പരമ്പരഗതമായി കിട്ടി വന്നിരുന്ന മുത്തശ്ശിയുടെ സാരിയായിരുന്നു വൈഷ്ണി ധരിച്ചത്. വിവാഹമാണെന്ന് പറഞ്ഞാലും താലി മാലയോ, വിവാഹമോതിരമോ അടക്കം ആഭാരണങ്ങളൊന്നും ധരിക്കാതെ അത്രയും ലളിതമായിട്ടായിരുന്നു വിവാഹം. പൂമാല മാത്രമാണ് പരസ്പരം ഇരുവരും കൈമാറിയത്. സുഹൃത്തുക്കളാണ് വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളെടുത്തത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധ പ്രകാരം അവര്‍ക്കായി കോക്ടെയില്‍ പാര്‍ട്ടി നടത്തിയിരുന്നു.