രാക്ഷസൻ എന്ന ത്രില്ലർ ചിത്രത്തിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിഷ്ണു വിശാൽ. ചിത്രത്തിന് ശേഷം ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായുളള പ്രണയത്തിലൂടെയാണ് നടന് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ജ്വാലയും ആയുള്ള പ്രണയത്തെക്കുറിച്ച് വിഷ്ണു തുറന്നുപറയുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വളരുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആയതോടെയാണ് പ്രണയത്തിലാണെന്ന കാര്യം ആരാധകർ അറിഞ്ഞത്.
വിഷ്ണുവിന്റെ വാക്കുകൾ:
വിവാഹ മോചനത്തിന് ശേഷമാണ് ഞാന്‍ ജ്വാല ഗുട്ടയെ കാണുന്നതെന്നും അടുത്ത് സമയം ചിലവഴിക്കുന്നതെന്നും വിഷ്ണു തുറന്നുപറഞ്ഞിരുന്നു. അവള് വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളില്‍ എന്നെ ആകര്‍ഷിച്ചത്. ജ്വാലയും ജീവിതത്തില്‍ വേര്‍പിരിയലിലൂടെ കടന്നു പോയ ആളാണ് . ഞങ്ങള്‍ സംസാരിച്ചു, പരസ്പരം മനസിലാക്കി.
ഉടൻതന്നെ വിവാഹിതരാകുമെന്ന് ജ്വാലയും ആരാധകരോട് തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ജ്വാലയുടെ മുപ്പത്തിയേഴാം പിറന്നാൾദിനത്തിൽ ആരാധകർ പ്രതീക്ഷിച്ച വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഇരുവരുടെയും എൻഗേജ്മെന്റ് നടന്നിരിക്കുകയാണ്. എൻഗേജ്മെന്റ് ചിത്രങ്ങൾ വിഷ്ണു തന്നെ ട്വിറ്റർ പേജിലൂടെ പുറത്തുവിടുകയുണ്ടായി. ജ്വാലയുടെ വിരലിൽ മോതിരം അണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് വിഷ്ണു പുറത്തുവിട്ടത്. ജ്വാലയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ഇത് ഒരു പുതിയ തുടക്കം ആണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും കൂടെ ഉണ്ടാകണം എന്നും വിഷ്ണു പറയുന്നു.
N dis happened last nite n what a beautiful surprise it was!
Today when I think of my life what a journey it has been n 2day I realise there is so much more to luk forward to!Towards our family,Aryan,friends and work!its gonna be another great journey am sure ❤️🥂😘 pic.twitter.com/qjqVkK6CWo— Gutta Jwala (@Guttajwala) September 7, 2020