മിമിക്രി വേദിയിൽ ആരംഭം കുറിച്ച് ഇന്ന് തിരക്കഥാകൃത്ത് അഭിനേതാവ് എന്നീ നിലകളിൽ വരെ എത്തി നിൽക്കുന്ന വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. 2003ലെ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് 2015 ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറി. രാപ്പകൽ,അമൃതം,പളുങ്ക്,കഥ പറയുമ്പോൾ,മായാവി,അസുരവിത്ത്,ബാച്ച്ലർ പാർട്ടി,ഇയ്യോബിൻറെ പുസ്തകം,ശിക്കാരി ശംഭു,നീയും ഞാനും,ഒരു യമണ്ടൻ പ്രേമകഥ,ചിൽഡ്രൻസ് പാർക്ക്,മാർഗ്ഗം കളി തുടങ്ങിയവയാണ് വിഷ്ണു വേഷമിട്ട ചിത്രങ്ങൾ. ഈ വർഷം ഫെബ്രുവരിയിൽ വിഷ്ണു വിവാഹിതനായിരുന്നു. കോതമംഗലം സ്വദേശിനിയായ ഐശ്വര്യ ആണ് താരത്തിന്റെ വധു.
വിവാഹനിശ്ചയത്തിന് ശേഷം ഭാര്യയുമോത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം എത്തിയിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഓണം ആണ് ഇന്നലെ എന്ന സന്തോഷം പങ്കുവെക്കുന്നതിനോടൊപ്പം ഞങ്ങൾ ഇനി രണ്ടല്ല മൂന്നു പേരാണ് എന്ന മധുരവും അദ്ദേഹം പങ്കുവച്ചു. ഐശ്വര്യയെ ചേർത്തുപിടിച്ചു കൊണ്ടുള്ള ഒരു ചിത്രവും ഇന്നലെ താരം പങ്കുവച്ചിരുന്നു. നിരവധി വ്യക്തികൾ ആണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്. നടിമാരായ പ്രയാഗ മാർട്ടിൻ,മിർണ മേനോൻ എന്നിവർ വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസകൾ നേർന്ന് ആരാധകർക്കൊപ്പം നിരവധി താരങ്ങളും സഹപ്രവർത്തകരുമെല്ലാം എത്തിയിരിക്കുകയാണ്.