മലയാളത്തിന്റെ പ്രിയ താരവും നടനും തിരകഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം ഇന്ന് കഴിഞ്ഞു. ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ കാണാം
2003 മുതല്‍ മലയാള സിനിമാരംഗത്തുള്ള വിഷ്ണു സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2015ല്‍ അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രത്തില്‍ നായകനായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
ശിക്കാരി ശംഭു, വികടകുമാരന്, നിത്യഹരിത നായകന് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലെത്തി. മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദർ ആണ് വിഷ്ണു അഭിനയിച്ച അടുത്ത റിലീസ് ചിത്രം.