മിമിക്രി വേദിയിൽ ആരംഭം കുറിച്ച് ഇന്ന് തിരക്കഥാകൃത്ത് അഭിനേതാവ് എന്നീ നിലകളിൽ വരെ എത്തി നിൽക്കുന്ന വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. പുനലൂരിലെ ഓണം ഫെസ്റ്റിവൽ താരം പങ്കെടുത്തപ്പോൾ പറഞ്ഞ ഒരു പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. തന്നെ മനസ്സിലാകാത്തവർ ഉണ്ടോ എന്ന ചോദ്യത്തിന് പിന്നാലെ വിഷ്ണുവും സലിംകുമാറും ഒന്നിച്ചഭിനയിച്ച മായാവിയിലെ ഒരു രംഗം സദസ്സിനെ ഓർമ്മപ്പെടുത്തി കൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം.
നിങ്ങൾ സന്തോഷിക്കുന്നത് ദുൽഖർസൽമാൻ ആണെന്ന് കരുതിയാണെങ്കിൽ അല്ല എന്നും വിഷ്ണു ഓർമപ്പെടുത്തുന്നുണ്ട്.
നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷനിലും വിഷ്ണു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. താരമിപ്പോൾ മോഹൻലാലിനൊപ്പം ബിഗ് ബ്രദർ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. വിഷ്ണുവും ബിബിൻ ജോർജും ചേർന്ന് തിരക്കഥയെഴുതിയ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.