ബാലതാരമായി എത്തി ഇപ്പോൾ മലയാള സിനിമയിൽ നായകനായും സൂപ്പർഹിറ്റ് തിരക്കഥാകൃത്തായും തിളങ്ങിനിൽക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രമായ കൃഷ്ണൻകുട്ടി പണി തുടങ്ങി’ മോഷൻ ടൈറ്റിൽ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി എത്തുന്നത് സാനിയ ഇയ്യപ്പനാണ്. ധർമജനും ചിത്രത്തിൽ ഒരു പ്രധാന റോൾ ചെയ്യുന്നുണ്ട്. സൂരജ് ടോം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം പെപ്പർക്കോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസാണ്. ആനന്ദ് മധുസൂദനൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിനായി ജിത്തു ദാമോദറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.