കട്ടപ്പനയിലെ റിത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാള മനസിൽ ഇടംനേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ട് ഇപ്പോൾ ആരാധകർക്ക് സുപരിചിതമാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ, ഒരു പഴയ ബോംബുകഥ, ദുല്‍ഖര്‍ സല്മാന് നായകനായി ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഒരു യമയണ്ടന്‍ പ്രേമ കഥ തുടങ്ങിയവയൊക്കെ ഇവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളാണ്. ഈയിടെ നടന്ന ഒരു അഭിമുഖത്തിൽ ലാലേട്ടനുമായി ഒരു സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹം വിഷ്ണു തുറന്നു പറയുകയുണ്ടായി.
ബിബിനും വിഷ്ണുവും ഒന്നുചേർന്ന് ലാലേട്ടന് വേണ്ടി ഒരു തിരക്കഥ എഴുതാൻ സാധ്യതയുണ്ടോ എന്നതായിരുന്നു അവതാരികയുടെ ചോദ്യം.അത്തരത്തിൽ ഒരു ഐഡിയ മനസ്സിൽ ഉണ്ടെന്നും, തിരക്കഥയുമായി ബന്ധപ്പെട്ട് ലാലേട്ടനെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും, എല്ലാം ഒത്തുവന്നാൽ നടക്കുമെന്നും വിഷ്ണു പറഞ്ഞു.
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ബിഗ് ബ്രദറിൽ ഒരു പ്രധാന കഥാപാത്രമായി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നുണ്ട്.