മലയാളത്തിലെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ ചടങ്ങില്‍ ഇന്ന് രാവിലെയാണ് താലികെട്ട് ചടങ്ങു നടന്നത്. ഐശ്വര്യയാണ് താരത്തിന്റെ ജീവിത സഖിയെ എത്തിയത്. 2013 ജയറാം നായകനായ എന്റെ വീട് അപ്പൂന്റെം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വിഷ്ണി അരങ്ങേറ്റം കുറിച്ചത്.
പിന്നീട് 2015 അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പനയിലെ ഋതിക് റോഷനില്‍ നായകനായും തിളങ്ങിയിരുന്നു. ദുല്‍ഖര്‍ നായകനായ എമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിനു തിരക്കഥ രചിച്ചത് വിഷ്ണുവും ബിബിനും കൂടിയായിരുന്നു. കട്ടപ്പനയിലെ ഹൃതിക് റോഷന് എന്ന ചിത്രത്തിന് ശേഷം താരം മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിലാണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്
ഇരുവരുടെയും പ്രണയ വിവാഹമല്ലെന്നും അറേഞ്ച് മാര്യേജ് ആണെന്നും വിഷ്ണു നേരത്തെ പറഞ്ഞിരുന്നു. ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നിരുന്നത്. അപ്പോള്‍ തന്നെ വിവാഹ തിയതിയും പുറത്തുവിട്ടിരുന്നു. വധു ബിടെക് വിദ്യാര്‍ഥിനിയാണ്. ഇപ്പോള്‍ പി എസ് സി കോച്ചിങ്ങില്‍ ആണെന്നും താരം അറിയിച്ചിരുന്നു. കോതമംഗലം സ്വദേശിയാണ് ഐശ്വര്യ.