വിഷു ദിന സ്പെഷ്യല്‍ പോസ്റ്ററുമായി ‘കേശു ഈ വീടിന്റെ നാഥന്’ അണിയറപ്രവര്‍ത്തകര്‍. ദിലീപും ഉര്‍വശിയും ആദ്യമായി നായികാനായകന്മാരായി അഭിനയിക്കുന്ന മലയാള സിനിമയാണിത്. വര്‍ഷങ്ങള്‍ക്ക് മുന്പിറങ്ങിയ ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ടില്‍’ ഇരുവരും വേഷമിട്ടിരുന്നെങ്കിലും ദിലീപ് അന്ന് സഹനടന്റെ വേഷത്തിലായിരുന്നു.
തൊണ്ണൂറുകളില്‍ ഏറേ സജീവമായിരുന്ന മിമിക്രി കാസ്റ്റായിരുന്ന ‘ദേ മാവേലി കൊമ്പത്ത്’ അവതരിപ്പിച്ചിരുന്ന ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിന്റെ നാദ് ഗ്രൂപ്പ്,സിനിമാ രംഗത്തേയ്ക്ക് കടക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്. സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്, അര്ജ്ജുന്, ഹുസൈന് ഏലൂര്‍, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്, അശതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
നര്‍മ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റര്ടൈയ്നര് ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ, സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂര്‍ എഴുതുന്നു. ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെ സംഗീതം പകരുന്നു.
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
Posted by Dileep on Tuesday, 13 April 2021