കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇന്നലെ തന്റെ അറുപതാംപിറന്നാൾ ആഘോഷിച്ചു. നിരവധി വ്യക്തികൾ ആണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഓൺലൈൻ മാധ്യമങ്ങളെല്ലാം മോഹൻലാലിനുവേണ്ടി ഇന്നലത്തെ ദിവസം മാറ്റി വച്ചിരിക്കുകയായിരുന്നു. അതിനിടയിൽ ഒട്ടേറെ മാധ്യമങ്ങൾക്കു മോഹൻലാൽ ചെന്നൈയിലെ തന്റെ വീട്ടിൽ നിന്ന് വീഡിയോ കോൾ വഴി അഭിമുഖങ്ങളും കൊടുത്തിരുന്നു. ഇപ്പോൾ താര രാജാവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മകൾ വിസ്മയ.
ചോക്ലേറ്റ് കേക്കിനേക്കാൾ ഇഷ്ടമാണ് അച്ഛനെ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചുകൊണ്ടാണ് വിസ്മയ മോഹൻലാലിന് ആശംസകൾ നേർന്നത്. ഹാപ്പി 60 അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാള്‍ ഏറെ ഇഷ്ടമാണ് എന്നാണ് വിസ്മയ കുറിച്ചത്. മോഹന്‍ലാലിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. കൂടാതെ തന്റെ ചോക്ലേറ്റ് കേക്കിനോടുള്ള ഇഷ്ടം കാണിക്കുന്നതിനായി കുട്ടിക്കാല ചിത്രവും പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും താരത്തിന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആശംസകൾ നേരുമ്പോൾ വ്യത്യസ്തമായ രീതിയിൽ വിസ്മയ അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് താരരാജാവിന് ആശംസകൾ നേരുന്നത്.
ലോക് ഡൗൺ മൂലം വിസ്മയക്ക് ഇത്തവണ അച്ഛനോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ സാധിച്ചില്ല. വിസ്മയ തായ്ലൻഡിൽ ആണ് ഉള്ളത്. മോഹൻലാലും ഭാര്യയും മകൻ പ്രണവും ചെന്നൈയിലെ വീട്ടിലും അമ്മ കൊച്ചിയിലും ആണ് ഉള്ളത്. സുചിത്രയ്ക്കും പ്രണവിനുമൊപ്പം അടുത്ത സുഹൃത്ത് സംവിധായകന് പ്രിയദര്‍ശനും രണ്ട് ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു കേക്ക് മുറിച്ചത്. എന്നാൽ മറ്റു സുഹൃത്തുക്കളും വീഡിയോ കോൾ വഴി പിറന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്നു.