സഹോദരനൊപ്പമുള്ള യാത്രാചിത്രങ്ങളുമായി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. പ്രണവിനും കൂട്ടുകാർക്കൊപ്പം നടത്തിയ യാത്രയുടെ മനോഹര ചിത്രങ്ങളാണ് മായ എന്ന് വിളിപ്പേരുള്ള വിസ്മയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. അച്ഛനെ പോലെ സഹോദനും സിനിമയിൽ സജീവമാണെങ്കിലും ആ വഴിയിൽ നിന്ന് മാറിയാണ് വിസ്മയയുടെ സഞ്ചാരം.
എഴുത്തിനോട് വളരെയേറെ പ്രിയമുള്ള വിസ്മയ കഴിഞ്ഞയിടെ ഒരു പുസ്തകം പുറത്തിറക്കുകയും ചെയ്തിരുന്നു. എഴുത്ത് കൂടാതെ ആയോധനകലയും യാത്രകളും വിസ്മയയുടെ ഇഷ്ടങ്ങളിൽ പ്രധാനപ്പെട്ടതാണ്. സഹോദരൻ പ്രണവിനും സുഹൃത്തുക്കൾക്കും ഒപ്പമാണ് വിസ്മയയുടെ ഇത്തവണത്തെ യാത്ര. ട്രക്കിംഗ് നടത്തിയും ടെന്റ് അടിച്ചും ആഘോഷമാക്കി മാറ്റിയ യാത്രയുടെ ചില ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചത്.
View this post on Instagram
View this post on Instagram
എഴുത്തുകാരിയായ വിസ്മയയുടെ ആദ്യപുസ്തകം ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് പുറത്തിറങ്ങിയത്. ജാപ്പനീസ് ഹൈക്കു കവിതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകൾ ആയിരുന്നു ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരിട്ട് പുറത്തിറക്കിയ ഈ പുസ്തകത്തിൽ ഉണ്ടായിരുന്നത്. കവിതകൾക്ക് അനുസരിച്ച് വരച്ച ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. അച്ഛൻ മോഹൻലാലിനെ കൂടാതെ അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ, നസ്രിയ, സുപ്രിയ പൃഥ്വിരാജ് എന്നിവരും വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു. പത്തും പതിനഞ്ചും വരികളുള്ള കവിതകൾ മുതൽ ഒറ്റവരി കവിതകൾ വരെ ഉൾപ്പെട്ടതായിരുന്നു പുസ്തകം.