സിനിമ താരങ്ങൾ അല്ലെങ്കിൽ തന്നെയും ഏറെ ശ്രദ്ധ നേടുന്നവരാണ് താരങ്ങളുടെ കുടുംബാങ്ങങ്ങളും. താരങ്ങളുടെ കുടുംബ വിശേഷം അറിയാനുള്ള ആരാധകരുടെ താൽപ്പര്യം ആണ് ഇതിന്റെ കാരണം. അത്തരത്തിൽ ശ്രദ്ധ നേടിയ താരപുത്രിയാണ് വിസ്മയ മോഹൻലാൽ. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും വിസ്മയയ്ക്ക് ആരാധകർ ഏറെയാണ്. വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളും ഇത്തരത്തിൽ ശ്രദ്ധ നേടാറുണ്ട്.
ലാലേട്ടൻ്റെ മകൾ വിസ്മയയുടെ കവിതാസമാഹാരം ഫെബ്രുവരി 14 പ്രണയദിനത്തിൽ പ്രകാശനം ചെയ്യാൻ ഒരുങ്ങുകയാണ്. ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരം പെൻഗ്വിൻ ബുക്സാണ് പുറത്തിറക്കുന്നത്. താര പുത്രിയുടെ എഴുത്തിന്റെ വൈഭവം ലോകം കീഴടക്കട്ടെ, പുസ്തകം വലിയ വിജയമാവട്ടെയെന്ന് ആശംസിക്കുന്നു.