കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇന്നലെ തന്റെ അറുപതാംപിറന്നാൾ ആഘോഷിച്ചു. നിരവധി വ്യക്തികൾ ആണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഓൺലൈൻ മാധ്യമങ്ങളെല്ലാം മോഹൻലാലിനുവേണ്ടി ഇന്നലത്തെ ദിവസം മാറ്റി വച്ചിരിക്കുകയായിരുന്നു. അതിനിടയിൽ ഒട്ടേറെ മാധ്യമങ്ങൾക്കു മോഹൻലാൽ ചെന്നൈയിലെ തന്റെ വീട്ടിൽ നിന്ന് വീഡിയോ കോൾ വഴി അഭിമുഖങ്ങളും കൊടുത്തിരുന്നു. ഒരു അഭിമുഖത്തിൽ മോഹൻലാലിന്റെ മകളായ വിസ്മയ എന്ന മായ അഭിനയത്തിലേക്ക് കടന്നു വരുമോ എന്നതായിരുന്നു ചോദ്യം.
എന്നാൽ അങ്ങനെ ഒരു ആഗ്രഹം മകൾ ഇതുവരെ തന്നോട് പറഞ്ഞിട്ടില്ല എന്നും പക്ഷേ അവൾ നാടകങ്ങൾ ഒക്കെ ചെയ്യുന്ന ആളാണെന്നും മോഹൻലാൽ പറയുന്നു. മോഹൻലാലിന്റെ മകൾ വിസ്മയ ആയോധന കല പഠിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ഈയടുത്ത നാളുകളിൽ വിസ്മയ പങ്കുവെച്ച ഒരു ബുക്ക് പുറത്ത് എത്തിയതോടെയാണ് താര പുത്രിയുടെ ഉള്ളിലെ കലാകാരിയെ ലോകം തിരിച്ചറിഞ്ഞത്. സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പേരിലാണ് വിസ്മയ ഒരു ബുക്ക് പ്രസിദ്ധീകരിച്ചത്.