ഉലകനായകൻ കമലഹാസൻ നായകനായ വിശ്വരൂപം 2 സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും കളക്ഷനിൽ മികച്ച റിപ്പോർട്ടുമായി മുന്നേറുന്നു. ലോകം അത്ഭുതപ്പെട്ട ബാഹുബലിയെ പോലും പിന്നിലാക്കിയിരിക്കുകയാണ് വിശ്വരൂപം 2. ആദ്യ ദിനത്തില്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍ റെക്കോര്‍ഡാണ് ചെന്നൈയില്‍ വിശ്വരൂപം 2 മറികടന്നത്. ആദ്യ ദിനം ചെന്നൈയില്‍ നിന്നു മാത്രം 93 ലക്ഷമാണ് ചിത്രം വാരിക്കൂട്ടിയത്. അഡ്വാന്‍സ് ബുക്കിംഗ് കൂടി ഉണ്ടായിരുന്നെങ്കില്‍ കളക്ഷന്‍ ഒരു കോടി കടക്കുമാര്ന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നതിനെ തുടര്‍ന്ന് അഡ്വാന്‍സ് ബുക്കിംഗ് നല്‍കിയിരുന്നില്ല. ചെന്നൈ ബോക്സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനില്‍ ആറാം സ്ഥാനത്താണ് വിശ്വരൂപം 2. 1.75 കോടിയുമായി രജനികാന്തിന്റെ കാലയാണ് ഒന്നാമത്. 1.21 കോടിയുമായി അജിത്തിന്റെ വിവേകം, 1.12 കോടിയുമായി കബാലി, 1.05 കോടിയുമായി വിജയുടെ തെറി എന്നീ ചിത്രങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനത്ത്.
ആദ്യ ദിനം വേള്‍ഡ് വൈഡ് ആയി 28 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷന്‍ 34 കോടിയായിരുന്നു. ആദ്യദിന കളക്ഷന്‍ പുറത്തു വന്നപ്പോള്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം മൂന്ന് കോടിക്കടുത്ത് നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം അമേരിക്കയിലും മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. 2013ല്‍ കമല്‍ ഹാസന് തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2. കമലഹാസൻ തന്നെയാണ് തിരക്കഥയും സംവിധാനവും. ആന്‍ഡ്രിയ ജെറമിയ, പൂജ കുമാര്‍, ശേഖര്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന് സി.ചാരുഹാസനും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.