അജിത് – ശിവ കൂട്ടുകെട്ടിൽ വീണ്ടും വിജയം കുറിച്ച വിശ്വാസം വേൾഡ് വൈഡ് 100 കോടി ക്ലബ്ബിൽ ഇടം നേടി വിജയം തുടരുന്നു. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ ഈ നേട്ടം കൈവരിക്കുവാൻ വിശ്വാസത്തിനായിരിക്കുന്നത്. ഏകദേശം 65 കോടി തമിഴ് നാട്ടിൽ നിന്ന് തന്നെ ചിത്രത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാതെ ഒരു ചിത്രം ഈ നേട്ടം കൈവരിച്ചു എന്നത് താനെ എടുത്തു പറയേണ്ട ഒന്നാണ്.
#Thala #Ajith ‘s #Viswasam has crossed ₹ 100 Crs Gross at the WW Box office..
Tremendous achievement for a movie in a single lang version and which clashed with a biggie to achieve this in few days after release..
Congratulations Team! 👍 pic.twitter.com/ZIhodTmBsL
— Ramesh Bala (@rameshlaus) January 16, 2019
ഒരു ഇമോഷണൽ ഫാമിലി എന്റർടൈനറായി ഒരുക്കിയ ചിത്രം മികച്ച റിപ്പോർട്ടുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഇവരെ കൂടാതെ ജഗപതി ബാബു,യോഗി ബാബു,വിവേക് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡി. ഇമൻ ആണ് സംഗീതം.