2019ല്‍ ബോക്സ് ഓഫീസ് ഇളക്കിമറിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍. യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചുകഴിഞ്ഞു. എമ്പുരാന് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രം രചിച്ചത് മുരളി ഗോപിയും നിര്‍മ്മിച്ചത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരുമായിരുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. നടന് വിനീത് ആയിരുന്നു താരത്തിന് ശബ്ദം നല്‍കിയത്. ബോബിയായി അഭിനയിച്ച വിവേക് ഒബ്രോയ്ക്ക് നിരവധി പ്രശംസകളാണ് ഇതിനോടകം ലഭിച്ചത്.ഇപ്പോഴിതാ വനിതാ അവാര്‍ഡ് നിശയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പതിനേഴു വര്‍ഷം മുന്‍പ് മോഹന്‍ലാല്‍- അജയ് ദേവ്ഗണ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമായിരുന്നു കമ്പനി. ചിത്രത്തിലെ പ്രകടനം മോഹന്‍ലാലിന് ഐഫ അവാര്‍ഡടക്കം നിരവധി പുരസ്കാരങ്ങളും നേടികൊടുത്തിരുന്നു. ചിത്രത്തില്‍ ഹിന്ദി പറയാന്‍ ലാലേട്ടന് ഉപയോഗിച്ച ടെക്നിക്കാണ് ലുസിഫെറില്‍ മലയാളം പറയാന്‍ താന്‍ ഉപയോഗിച്ചതെന്ന് വിവേക് ഒബ്റോയ് തുറന്നു പറയുന്നു. പൃഥ്വിരാജ് സുകുമാരനെ കൊണ്ട് മലയാളം മംഗ്ലീഷില്‍ എഴുതി ഫ്രേമില്‍ വരാതെ വെച്ചാണ് താന്‍ പറഞ്ഞതെന്ന് വിവേക് ഒബ്രോയ് തുറന്നു പറഞ്ഞു.