പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിലൂടെ ബോളിവുഡ് താരം വിവേക് ഒബ്റോയിയും മലയാളത്തിൽ തന്റെ ആദ്യചിത്രം ചെയ്യുകയാണ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിവേക് ഒബ്റോയിയുടെ വാക്കുകളിലൂടെ..
“ആ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയിൽ ഒരേ സമയം വെല്ലുവിളി നിറഞ്ഞതും ആവേശം നിറക്കുന്നതുമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് എനിക്കായി നൽകിയിരിക്കുന്നത്. എന്റെ കരിയറിൽ ഞാൻ ഇതുപോലത്തെ ഒരു വേഷം ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ആ കഥാപാത്രം.”