ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടിൽ ഡ്രഗ് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. താരത്തിന്റെ ബ്രദർ-ഇൻ-ലോ ആയ ആദിത്യ അൽവായുമായി ബന്ധപ്പെട്ട ഡ്രഗ് കേസിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. മുൻ കർണാടക മന്ത്രിയായ ജീവരാജ് ആൽവയുടെ മകനായ ആദിത്യ കന്നഡ ഫിലിം ഇൻഡസ്ട്രിയിലെ ഗായകരും അഭിനേതാക്കളുമടങ്ങിയ ഒരു ഡ്രഗ് കേസിൽ ആരോപിതനാണ്.
അതേ സമയം ഈ വാർത്തക്ക് വന്നൊരു കമന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ സ്റ്റീഫൻ നെടുമ്പള്ളി പണ്ടേ പറഞ്ഞതാണ് ‘നർക്കോട്ടിക്സ് ഇസ് എ ഡേർട്ടി ബിസിനസ്സെ’ന്നും അത് വിവേക് ഒബ്റോയ് തീർച്ചയായും കേൾക്കണമായിരുന്നുവെന്നാണ് കമന്റ്. വീഡിയോ പ്രൂഫും വന്നിട്ടുണ്ട്..!